കൈയ്യെഴുത്ത്



സ്കൂളില്‍ നമ്മുടെയൊക്കെ രചനകള്‍ ചേര്‍ത്ത് തുന്നിക്കെട്ടി, ഗ്ലാസ്പേപ്പര്‍ കൊണ്ട് പൊതിഞ്ഞ്, ഒരുഗ്രന്‍ പേരും കൊടുത്ത് പ്രകാശനം ചെയ്ത പഴയ കൈയ്യെഴുത്ത് മാസിക ഓര്‍മ കിട്ടുന്നുണ്ടോ? എന്തെഴുതികൊടുക്കണമെന്ന് ആലോചിച്ച് നടന്ന, പിന്നെ വടിവൊത്ത അക്ഷരത്തില്‍ അതെഴുതാന്‍ മെനക്കെട്ടിരുന്ന ദിവസങ്ങള്‍ എവിടെയെങ്കിലുമുണ്ടോ?? പുറത്തിറങ്ങിയ മാസികയില്‍ സ്വന്തം രചന തപ്പിയെടുത്ത് അഭിമാനത്തോടെ വീണ്ടും വീണ്ടും വായിച്ച് അടിയിലെഴുതിയ പേര് വായിച്ച് പുളകംകൊണ്ട നിമിഷങ്ങള്‍ ചികഞ്ഞെടുക്കാന്‍ പറ്റുന്നുണ്ടോ??? നമുക്ക് നമ്മുടെ കുട്ടിക്കാലത്തേയും സര്‍ഗാത്മകതയേയും ഒരിക്കല്‍ കൂടി തിരികെ കൊണ്ടുവരാം. ആധുനിക സാങ്കേതിക വിദ്യയുടെ സങ്കേതമായ ബ്ലോഗില്‍.. നമുക്കൊരുമിച്ച് ഒരു കൈയ്യെഴുത്ത് മാസിക തുന്നിക്കെട്ടാം..

മൈത്രിയുടെ ബ്ലോഗിലെ കൈയ്യെഴുത്ത് പേജിലാണ്‌ മൈത്രി അംഗങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടുക
. രചനയുടെ കൈയ്യെഴുത്ത്പ്രതി മൈത്രി ബ്ലോഗ് അഡ്മിനിസ്ട്രേറ്ററെ ഏല്‍പ്പിക്കുക മാത്രമാണ് അതിന് ചെയ്യേണ്ടത്. ഈ രചന മൂന്ന് ദിവസത്തിനുള്ളില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് പ്രസിദ്ധീകരിക്കപ്പെടും. റ്റൈപ്പ് ചെയ്ത രചനകള്‍ കൈയ്യെഴുത്തില്‍ ചേര്‍ക്കാന്‍ മൈത്രിയുടെ ഇ-മെയില്‍ വിലാസത്തിലേക്ക് അയച്ചുതന്നാല്‍ മതിയാകും. പ്രസിദ്ധീകരിക്കപ്പെട്ട രചനകളുടെ വിവരം ഫേസ്ബുക്ക് പേജിലൂടെ അറിയിക്കും. രചനകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അപ്പോള്‍തന്നെ കമന്‍റുകള്‍ വഴിയായി മറ്റംഗങ്ങള്‍ക്ക് അറിയിക്കാം. രചനകള്‍ക്ക് മേലുള്ള സമ്പൂര്‍ണ കോപ്പിറൈറ്റ് അവകാശം എഴുത്തുകാരനായിരിക്കും. കൈയ്യെഴുത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട നിലവാരമുള്ള രചനകള്‍ മൈത്രിയുടെ അച്ചടിച്ച വാര്‍ഷികപതിപ്പിലേക്ക് പരിഗണിക്കപ്പെടുന്നതാണ്‌.



കൈയ്യെഴുത്തിലേക്ക്..